കോവിഡ് -19 പശ്ചാത്തലത്തിൽ KHCAA യുടെ അഭ്യർത്ഥന

പ്രിയ അഭിഭാഷക സുഹൃത്തുക്കളെ / അസോസിയേഷൻ മെമ്പർമാരെ,

പ്രളയകാലത്തിന് ശേഷം 2020 മാർച്ച് മാസം മുതൽ ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരിക്കെതിരെ പട പൊരുതുകയാണ്…. അഭിഭാഷക വൃത്തി എന്ന പ്രൊഫഷൻ ഏറെ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് പ്രിയപ്പെട്ട പല അഭിഭാഷക സുഹൃത്തുക്കളെ നമുക്ക് നഷ്ടപ്പെട്ടും കഴിഞ്ഞു…. ഏറെപ്പേർ ശാരീരികമായും സാമ്പത്തികമായും അവശത അനുഭവിക്കുകയാണ് എന്നുള്ള യാഥാർത്ഥം നാം കാണാതിരുന്ന് കൂടാ…. 2011 ൽ നമ്മൾ ആരംഭിച്ച welfare fund scheme ൽ ഇപ്പോൾ 800 മെമ്പർ മാർ മാത്രമാണ് ഉളളത്… എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ മെമ്പർ മാർക്ക് ഉടനടി 4 ലക്ഷം നല്കാനാവും ( scheme ആരംഭിച്ചപ്പോൾ 3 ലക്ഷം ആയിരുന്നു)…. 30000/ രൂപ ( തവണ വ്യവസ്ഥയായും ലോൺ സൗകര്യവും ഉണ്ട്) അടച്ച് സ്കീമിൽ ലൈഫ് മെമ്പറാകാവുന്നതാണ്….

ചികിത്‌സാ ർത്ഥം 2 ലക്ഷം രൂപ വരെ നല്കാനാവുന്ന സ്കീമാണിത്..(* നിബന്ധനകൾ പ്രകാരം)..

കൂടുതൽ മെമ്പർ മാർ ഈ സ്കീമിൽ അംഗങ്ങളാക്കി ഇതിന്റെ പ്രയോജനം കൂടുതൽ അഭിഭാഷക സുഹൃത്തുക്കളിലേക്ക് എത്തിക്കേണ്ടതുണ്ട്…… നമ്മളിൽ തന്നെ അവശത അനുഭവിക്കുന്ന വർക്ക് ഒര് കൈത്താങ്ങാവും ഈ സ്കീം…. അസോസിയേഷൻ നടത്തുന്ന ഈ സ്കീമിന്റെ മെമ്പർഷിപ്പ് ഡ്രൈവിൽ എല്ലാവരും പങ്കാളിയാവുക…. നമുക്ക് കൈകോർത്ത് പരസ്പരം സഹായിക്കാം…. ഓരോ കരങ്ങൾക്കും കൂടുതൽ ശക്തി പകരാം🙏🙏🙏🙏

Adv.Thomas Abraham
President

Adv..T.R.Renjith
Secretary
KHCAA

high-court-welfare-brochure-1